പുറക്കാട്: മുരുക്കുവേലി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ഫെബ്രുവരി 15ന് തുടങ്ങും. തന്ത്രി കണ്ണമംഗലം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഉത്സവ പരിപാടികള്‍ നടക്കുക. 15ന് തുടങ്ങുന്ന സപ്താഹയജ്ഞം 21ന് സമാപിക്കും. ഉത്സവം 24ന് സമാപിക്കും. ദിവസവും രാവിലെ ഒമ്പതിന് കലശാഭിഷേകം, 9.30ന് ഉച്ചപൂജ, രാത്രി 7.15ന് ചൂട്ടുകറ്റ പടയണി എന്നിവയുണ്ടാകും. 21ന് രാത്രി 12.30ന് ഭൈരവിക്കോലം വരവ്. 22ന് രാവിലെ 8.30ന് ശീതങ്കന്‍തുള്ളല്‍, രാത്രി 8.30ന് നാടന്‍പാട്ട്. 23ന് വൈകിട്ട് 4.30ന് പറയന്‍തുള്ളല്‍, 7.45ന് കളമെഴുത്തും പാട്ടും, 8.30ന് ദേശതാലപ്പൊലി. 24ന് രാവിലെ 8.15ന് പൊങ്കാല, വൈകിട്ട് 6.45ന് വെടിക്കെട്ട്, രാത്രി 10ന് ഗാനമേള എന്നിവയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: