കുട്ടനാട്: ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി മണ്ഡലം പ്രസിഡന്റ് പി.ടി. സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഡീസല്‍ വിലയിലുണ്ടായ കുറവിന്റെ പ്രയോജനം സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കത്തക്കവിധം കൊയ്ത്ത് കൂലി കുറയ്ക്കുവാന്‍ യന്ത്ര ഏജന്റുമാര്‍ തയാറാകണമെന്നും കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലെ ആവശ്യാനുസരണം യന്ത്രങ്ങള്‍ എത്തിക്കുവാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുട്ടനാട്ടില്‍ കുറഞ്ഞ നിരക്കില്‍ കൊയ്ത്ത് നടത്തുവാന്‍ തയാറാകുന്ന ഏജന്റുമാരെ കൊയ്ത്ത് യന്ത്ര ഏജന്റ്സ് അസോസിയേഷന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണം. കളക്ടര്‍ വിളിച്ചുചേര്‍ത്ത പുഞ്ചക്കൊയ്ത്തിന്റെ ആലോചനാ യോഗത്തില്‍ ബിജെപിയുടെ കര്‍ഷക സംഘടനാ പ്രതിനിധികളെ ക്ഷണിക്കാതിരുന്നതില്‍ യോഗം പ്രതിഷേധിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കുട്ടനാട് മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍, കര്‍ഷകമോര്‍ച്ച കുട്ടനാട് മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: