തിരുവനന്തപുരം: ബംഗളുരു ട്രെയിന്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മന്ത്രി ആര്യാടന് മുഹമ്മദ്, മലപ്പുറം കളക്ടര്‍ കെ.ബിജു, എറണാകുളം റേഞ്ച് ഐ ജി അജിത്ത് കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കര്‍ണ്ണാടക സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഏഴ് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതുവരെ 12 പേര് മരിച്ചതായാണ് പ്രാഥമിക നിഗമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിക്കേറ്റവരില്‍ കേരളത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: