പാലക്കാട്: ഫേസ് ബുക്ക് കാര്‍ഷിക ഗ്രൂപ്പ് കൂട്ടായ്മയായി വയലും വീടും 22ന് രാവിലെ 9മണിക്ക് പൊല്‍പ്പുള്ളി അത്തിക്കോട് ബാബു ഓഡിറ്റോറിയത്തില്‍ കാര്‍ഷികമേളയും ജൈവ കാര്ഷികസംഗമവും നടത്തുമെന്ന് സംഘടാകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ അച്യുതന് എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ടോണി തോമസ് അധ്യക്ഷത വഹിക്കും. ജൈവകൃഷി ഗവേഷകന് കെ വി ദയാല്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ജൈവ കര്‍ഷകരെ ആദരിക്കും. വിവിധ കാര്‍ഷിക ജലസേചന യന്ത്രോപകരണങ്ങള്‍, ഓമനപക്ഷികള്, വളര്‍ത്തുമൃഗങ്ങള്‍, വിദേശഇനം ഫലവര്ഗ്ഗചെടികള്, നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ അഡ്മിനിട്രേറ്റര്‍ ഷനൂജ് പി.എസ്, ജൈവകര്‍ഷകരായ ടി.ആര് സന്തോഷ്, ടോണിതോമസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: