മട്ടാഞ്ചേരി: കൊച്ചി ബിനാലെയുടെ സുരക്ഷാവിഭാഗത്തുനിന്നും സ്വകാര്യ ഏജന്‍സി സുരക്ഷാഭടന്മാരെ പിന്‍വലിക്കുന്നു. കരാര്‍ പ്രകാരമുള്ള സുരക്ഷാ ജീവനക്കാരെക്കാള്‍ കൂടുതല്‍ ജീവനക്കാരെ പരസ്പര ധാരണപ്രകാരം നിയമിക്കുകയും ഇവര്‍ക്ക് വേതനം നല്‍കുന്നതിന് ബിനാലെ അധികൃതര്‍ തയ്യാറാകാത്തതുമാണ് സ്വകാര്യഏജന്‍സി സുരക്ഷാവിഭാഗം ചുമതല ഒഴിയാന്‍ ഇടയാക്കിയത്.
ബിനാലെയുടെ വിവിധ വേദികളിലേക്കായി 70 സുരക്ഷാ ജീവനക്കാരെ (ഗാര്‍ഡുകളെ) നിയമിക്കാനാണ് ധാരണയായത്. കരാര്‍ പ്രകാരം ഇത് 85 ആക്കി ഉയര്‍ത്തുകയും ചെയ്തതായും പറയുന്നു. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാളിലെ 70ഓളം പ്രദര്‍ശന കേന്ദ്രങ്ങളിലായി സുരക്ഷാവിഭാഗം 70ഓളം ജീവനക്കാരെ നിയമിക്കുകയും മറ്റുവേദികളിലേതടക്കം 120ഓളം സുരക്ഷാജീവനക്കാരെ നിയമിക്കുകയുംചെയ്തു. ഇവര്‍ക്ക് വേതനം നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ കരാര്‍ പ്രകാരമുള്ള 85പേരുടെ വേതനം മാത്രമെ നല്‍കുകയുള്ളുവെന്ന നിലപാടാണ് ബിനാലെ അധികൃതര്‍ കൈക്കൊണ്ടത്.
35 പേരുടെ വേതനം നഷ്ടപ്പെടുത്തി സുരക്ഷാവിഭാഗം സേവനം തുടരേണ്ടതില്ലെന്ന സമീപനമാണ് സ്വകാര്യ ഏജന്‍സിയുടേത്.
മാത്രമല്ല വിവിധ ഘട്ടങ്ങളിലായി ഒട്ടേറെതവണ സുരക്ഷാവിഭാഗം ജീവനക്കാര്‍ക്ക് ഭീഷണിയും മര്‍ദ്ദനവുമേറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങള്‍ പിന്മാറുകയാണെന്നുള്ള കത്ത് ബിനാലെ അധികൃതര്‍ക്ക് നല്‍കിയതായും ഏജന്‍സിവൃത്തങ്ങള്‍ പറഞ്ഞു.
ഇനിയും രണ്ടുമാസം കൊച്ചി ബിനാലെ തുടരുമെന്നിരിക്കെ വലിയൊരു പ്രതിസന്ധിയാണ് പ്രദര്ശനകേന്ദ്രത്തിനുണ്ടായിരിക്കുന്നത്. കരാര്‍ വീഴ്ചവരുത്തിയ സ്വകാര്യ ഏജന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പുതിയ ഏജന്‍സിക്കായി ടെന്‍ഡര്‍ വിളിക്കുമെന്നും ബിനാലെ അധികൃതരും ചൂണ്ടിക്കാട്ടി.
കോടികള്‍ ചിലവഴിച്ചാണ് കൊച്ചി ബിനാലെ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കൂടാതെ ഒട്ടേറെ കലാകാരന്മാര് ലക്ഷങ്ങള്‍ സംഭാവന നല്‍കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: