എരുമേലി: ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കി രണ്ടാഴ്ച കഴിഞ്ഞു ചെന്നപ്പോള്‍ അപേക്ഷകന് ലഭിച്ചത് മരണ സര്‍ട്ടിഫിക്കറ്റ്. എരുമേലി ഗ്രാമപഞ്ചായത്തിലാണ് സംഭവം. വിദേശത്തേക്ക് പോകാന്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനായി കനകപ്പലം നെടുങ്കാവുവയല്‍ സ്വദേശി വിഷ്ണുവാണ് കഴിഞ്ഞ 30ന് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ വിഷ്ണുവിന് മരണ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
ആവശ്യക്കാരന് ഒന്നും മിണ്ടാതെയിരുന്നപ്പോഴാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്കിയ ജിവനക്കാരിയുടെ കമന്റ്. സര്‍ട്ടിഫിക്കറ്റ് ചെയ്തപ്പോള്‍ തെറ്റിപ്പോയെന്നും ജനനസര്ട്ടിഫിക്കര്റ് വേണമെങ്കില്‍ 50 രൂപയുടെ പത്രം വീണ്ടും വാങ്ങിവരണമെന്നും അപേക്ഷകനോട് ആജ്ഞാപിച്ചതോടെ സംഭവം ബഹളത്തിലായി. ഇതിനിടെ സെക്രട്ടറിയെത്തി ജീവനക്കാരിയെ ശാസിച്ചെങ്കിലും തര്‍ക്കത്തിനും വാദപ്രതിവാദത്തിനും കുറവുണ്ടായില്ല. എന്നാല്‍ അത്യാവശ്യക്കാരനായ അപേക്ഷകന് 50 രൂപയുടെ മുദ്രപ്പത്രം വീണ്ടും വാങ്ങിക്കൊടുത്താണ് ജനന സര്‍ട്ടിഫിക്കറ്റ് മണിക്കൂറുകള്‍ക്കകം കൈക്കലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: