Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ വന്‍നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 10:01 pm IST
in India

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വലിയ നീക്കം നടക്കുന്നതായി പ്രമുഖ ഇംഗഌഷ്  പത്രം സണ്‍ഡേ ഗാര്‍ഡിയന്‍. 2015ലെ ബജറ്റ് ഫെബ്രുവരിയില്‍ അവതരിപ്പിച്ചു കഴിയുന്നതോടെ അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളും തുടങ്ങും. പത്രത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയും മോദി ഭരണവും മറ്റു പാര്‍ട്ടികളെ അപ്രസക്തമാക്കുന്നതാണ് ഇതിനു കാരണമത്രേ. ഫെബ്രുവരി 28നു ശേഷം പ്രക്ഷോഭങ്ങളുടെ പേരില്‍ ഇവര്‍ പ്രശ്‌നങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

മോദിയുടെ പരിഷ്‌ക്കരണ നടപടികള്‍ക്ക് തുരങ്കം വയ്‌ക്കുക, നിരന്തരമായ പ്രക്ഷോഭങ്ങള്‍ വഴി സാമ്പത്തിക വളര്‍ച്ച കുറയ്‌ക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം.

വരുന്ന വര്‍ഷം വലിയ സാമ്പത്തിക വളര്‍ച്ച ഭാരതം കൈവരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരം വളര്‍ച്ച കൈവരിച്ചുകഴിഞ്ഞാല്‍ പിന്നെ മോദിക്കും സര്‍ക്കാരിനും ലഭിക്കുന്ന നേട്ടം വളരെ വലുതായിരിക്കും. അതു കഴിഞ്ഞാല്‍ പിന്നെ മോദി സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ഈ സംഘടനകള്‍ കരുതുന്നു.

കഴിഞ്ഞ അഞ്ചു മാസമായി ഭക്ഷ്യധാന്യവില പിടിച്ചു നിര്‍ത്താന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു. പൂഴ്‌ത്തിവയ്‌പ്പ് ജാമ്യമില്ലാക്കുറ്റമായി പ്രഖ്യാപിക്കുകയും 500 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കുകയും ചെയ്തതോടെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആയത്.

മാത്രമല്ല മുന്‍പ് ലഭിച്ചിരുന്നതിനേക്കാള്‍ നല്ല പ്രതികരണമാണ് വിദേശ നിക്ഷേപത്തോട് ഇപ്പോഴുള്ളത്. റെയില്‍വേയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ നൂറു ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ എട്ടു മാസം കൊണ്ട് അഴിമതി വളരെയേറെ കുറഞ്ഞു. മിക്ക ഇടപാടുകളും ഓണ്‍ലൈനായതാണ് അഴിമതി കുറയാന്‍ കാരണമായത്. ഡീസല്‍, പെട്രോള്‍ വില കുറഞ്ഞു. അവയുടെ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് നല്‍കി. ഭരണം സുതാര്യമായി.

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കു പുറമേ ചില സര്‍ക്കാരിതര സംഘടനകളും സര്‍ക്കാരിനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത്തരം മിക്ക സംഘടനകള്‍ക്കും വിദേശ ഫണ്ട് വന്‍തോതില്‍ ലഭിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച തടയുകയാണ് ഇത്തരം സംഘടനകളുടെ പ്രധാനദൗത്യം. ഇതിന് നിയമപരവും രാഷ്‌ട്രീയപരവുമായ ഇടപെടലുകള്‍ നടത്താനാണ് ഇവരുടെ നീക്കം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ നീക്കമുണ്ടെന്ന് ഇത്തരം ചിലരാണ് കുപ്രചാരണം തുടങ്ങിയത്. ഇത്തരമൊരു നീക്കവും ഉണ്ടായിരുന്നില്ല. 74ല്‍ നടന്ന റെയില്‍വേ സമരത്തിന്റെ മാതൃകയില്‍ ഒരു സമരം നടത്താന്‍   ഈ കുപ്രചാരണമാണ് ഇപ്പോള്‍ യൂണിയനുകള്‍ ഉപയോഗിച്ചുവരുന്നത്. ബാങ്കിംഗ് അടക്കം പല മേഖലകളിലും പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് സംഘടനകളുടെ നീക്കം. ഇങ്ങനെ പല മേഖലകളിലും വളര്‍ച്ച മുരടിപ്പിക്കാന്‍ സാധിക്കും. കല്‍ക്കരി മേഖല സ്തംഭിപ്പിക്കാനും ഇവര്‍ക്ക് പരിപാടിയുണ്ട്.

മനുഷ്യാവകാശ സംഘടനകള്‍

അന്താരാഷ്‌ട്രതലത്തില്‍ വലിയ ഫണ്ട് ലഭിക്കുന്ന, ഭാരതത്തില്‍ വലിയ ബന്ധങ്ങള്‍ ഉള്ള മനുഷ്യാവകാശ സംഘടനകളും സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ്. സണ്‍ഡേ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു, മതസ്വാതന്ത്ര്യം തടയുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാകും അവരുടെ നീക്കങ്ങള്‍. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങി സമരം സപ്തംബറില്‍ കത്തിക്കയറുന്ന രീതിയിലാണ്  ഇവരുടെ രഹസ്യ നീക്കം. മതസ്വാതന്ത്ര്യം ആശങ്കയിലായ രാജ്യമായാണ് ഭാരതത്തെ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കാണുന്നത്. ഏപ്രിലില്‍ അമേരിക്കയും ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ലെന്ന വാദവുമായി രംഗത്തുവരും. ഇതിനുള്ള നീക്കം അവര്‍ തുടങ്ങിക്കഴിഞ്ഞു.

ക്രൈസ്തവ ആരാധനാലയത്തിനു നേരെയുള്ള ആക്രമണങ്ങള്‍ ഈ വന്‍നീക്കത്തിന്റെ ഭാഗമാണ്. മോദിയെ എതിര്‍ക്കുന്ന സംഘടനകളാണ് ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍. ബിജെപിയെ സംശയത്തിന്റെ മുള്‍മുനയിലാക്കുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെ മോദിയെയും നാണം കെടുത്താം. (അടുത്തിടെ മംഗലാപുരത്ത് പള്ളിയാക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പിടിയിലായിരുന്നു. അവരെല്ലാം ക്രൈസ്തവര്‍ തന്നെയായിരുന്നു.) ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നവര്‍ സംഘര്‍ഷങ്ങള്‍ വിതയ്‌ക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

പൊതുവേ അന്തരീക്ഷം സമാധാനപരമാണെങ്കിലും വര്‍ഗീയ അസ്വസ്ഥതയാണ് എങ്ങുമെന്ന് വരുത്താനുള്ളശ്രമങ്ങളും കൊണ്ടുപിടിച്ചു നടക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ നേരിടാന്‍ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാകേണ്ടതുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയയാണ് മറ്റൊരു പ്രശ്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.