Categories: Alappuzha

ചെട്ടികുളങ്ങരയില്‍ കുത്തിയോട്ട ചുവട് അരങ്ങേറ്റങ്ങള്‍ ആരംഭിച്ചു

Published by

ചെട്ടികുളങ്ങര ക്ഷേത്രനടയില്‍ നടന്ന ശ്രീ ലളിതാംബിക കുത്തിയോട്ടസമിതിയുടെ അരങ്ങേറ്റം

കായംകുളം: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി നാളില്‍ ദേവീക്കു മുന്‍പില്‍ സമര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഇതിനായി വഴുപാടു ഭവനങ്ങളില്‍ അവതരിപ്പിക്കുന്ന കുത്തിയോട്ട ചുവടിനും പാട്ടിനും മുമ്പുള്ള അരങ്ങേറ്റങ്ങള്‍ ദേവിതിരുമുന്‍പില്‍ ആരംഭിച്ചു. രണ്ടുമാസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശേഷമാണ് കുത്തിയോട്ട അരങ്ങേറ്റം നടക്കുന്നത്. പുതിയതായി കുത്തിയോട്ട ചുവടുകള്‍ പഠിച്ച കുട്ടികളാണ് അരങ്ങേറ്റത്തില്‍ പങ്കെടുക്കുന്നത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടുകള്‍ക്കും ശേഷം മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണ നല്‍കിയ ശേഷമാണ് അരങ്ങേറ്റം കുറിക്കുന്നത്. ഈവര്‍ഷം പതിനൊന്നോളം കുത്തിയോട്ട വഴുപാടുകളാണ് ഉള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by