ചേര്‍ത്തല: ശ്രീനാരായണ ഗുരുധര്‍മ്മ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ദൈവദശക രചനാ ശതാബ്ദി ആഘോഷവും ഫെബ്രുവരി 12 മുതല്‍ 15 വരെ കണ്ടമംഗലം ക്ഷേത്രത്തില്‍ നടക്കും. 12ന് രാവിലെ തങ്കിക്കവലയില്‍ നിന്ന് കണ്ടമംഗലത്തേക്ക് കൂട്ടയോട്ടം നടത്തും. കയര്‍ കോര്പറേഷന് ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്യും. ആര്. പൊന്നപ്പന് പതാക ഉയര്‍ത്തും. 13ന് രാവിലെ 10 ന് ഋതംബരാനന്ദസ്വാമി ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അസ്പര്‍ശാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് ദൈവദശകത്തെ ആധാരമാക്കി പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
14ന് രാവിലെ സെമിനാര്‍ പെരുമ്പടവം ശ്രീധരന് ഉദ്ഘാടനം ചെയ്യും. കെ.പി. ആഘോഷ്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. 15ന് രാവിലെ കെ.ആര്. ഗൗരിയമ്മ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. യു. പ്രതിഭാഹരി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് സൂര്യകിരണ്‍ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. വിശാലാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: