മണ്ണഞ്ചേരി: മാസങ്ങളായി ദൈന്യതയുമായി കിടക്കുന്ന വിഷ്ണുവിന്റെ മുഖവും ഓര്‍മ്മകളും നാടിന് വേദനയാകുന്നു. മണ്ണഞ്ചേരി പഞ്ചായത്തില്‍ 23-ാം വാര്‍ഡ് നെടിയാണിവെളിയില് കൂലിപ്പണിക്കാരനായ വീനസിന്റെ മകന് വിഷ്ണു (23)വിനെയാണ് വിധി വേട്ടയാടുന്നത്. മാരാരിക്കുളം കളിത്തട്ട് ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിന്റെ സഹായത്തോടെ മാസങ്ങളാണ് കഴിച്ചുകൂട്ടിയത്. വീടും പറമ്പും കടപ്പെടുത്തിയും നാട്ടുകാരുടെ സഹായവുമായി ലക്ഷങ്ങള്‍ ചെലവായ ചികിത്സയ്ക്കുശേഷമാണ് ഇപ്പോള്‍ വളവനാട്ടെ നെടിയാണിയില് കുടില്പോലുള്ള വീട്ടില്‍ ഓര്‍മ്മകളില്ലാതെ കിടക്കുന്നത്.
തലയുമായി ബന്ധപ്പെട്ട ഒരു ശസ്ത്രക്രിയകൂടി നടത്തിയാല്‍ വിഷ്ണു സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചെത്തുമെന്ന് ചികിത്സ നടത്തുന്ന വിദഗ്ധര്‍ പറയുന്നു. ഈ ചികിത്സയ്ക്കും മറ്റുമുള്ള വലിയ സാമ്പത്തിക ചിലവാണിപ്പോള് തടസമായുള്ളത്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്തിന്റെയും വിഷ്ണുവിന്റെ അമ്മ ലളിതയുടെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ കലവൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്ന് ചികിത്സാ സഹായ അഭ്യര്‍ത്ഥന നടത്തുകയാണ്. സുമനസുകളുടെ കാരുണ്യ സഹായം 20850100025455 നമ്പര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: