മണ്ണഞ്ചേരി: വേണുഗോപാല്‍ വധക്കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നും രണ്ടും പ്രതികളായ ഷാരോണ്‍, മാട്ടക്കണ്ണന്‍, നാലാംപ്രതി ജയരാജന് എന്നിവരെയാണ് തെളിവെടുപ്പിന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ മാരാരിക്കുളം സിഐ: കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊണ്ടുവന്നത്. വേണുഗോപാലിനെ വധിച്ച സ്ഥലം, വധിച്ച രീതി എങ്ങനെയെന്ന് പ്രതികള്‍ പോലീസിന് കാട്ടിക്കൊടുത്തു. തുടര്‍ന്ന് രക്ഷപെട്ട രീതി, ക്വട്ടേഷന്‍ സംഘത്തിന് കൃത്യം നിര്‍വഹിക്കാന്‍ സഹായിച്ച ജയരാജന്റെ കയര്‍ ഫാക്ടറി, മദ്യപിച്ച ബാര്‍, കൃത്യത്തിന് ശേഷം ആദ്യദിനം ഒളിച്ചു താമസിച്ച അര്‍ത്തുങ്കലിലെ വീട് എന്നിവിടങ്ങളിലെത്തിച്ച തെളിവെടുപ്പ് നടത്തി. ഇവിടുത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിരുന്ന ഒരു വടിവാളും, വാളും കണ്ടെടുത്തു. തെളിവെടുപ്പ് ഇന്നും തുടരും. എട്ടു ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആദ്യദിനമായ തിങ്കളാഴ്ച തെളിവെടുക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: