മുഹമ്മ: കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ പട്ടും താലിയും ചാര്‍ത്ത് ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12ന് നടക്കും. ഉത്സവം തുടങ്ങി 15-ാം നാള് നടക്കുന്ന പട്ടും താലിയും ചാര്‍ത്തല്‍ ചടങ്ങ് ഏറെ വിശേഷപ്പെട്ട ഒന്നാണ്. ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളും ആയുധങ്ങളും പുറത്തെടുക്കും. അവകാശികളായ തട്ടാനും കൊല്ലപ്പണിക്കാരനുമെത്തി ആഭരണങ്ങള്‍ മിനുക്കി ശാന്തിക്ക് കൈമാറും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്ര നടക്കും. പിന്നീട് ദേവിക്ക് ചാര്‍ത്തും. സര്‍വാഭരണ വിഭൂഷയായ ദേവിക്ക് ചൈതന്യം കൂടുമെന്നാണ് വിശ്വാസം. മംഗല്യഭാഗ്യത്തിനും ദീര്‍ഘസുമംഗലിയാകാനും ഈ ദര്‍ശനം ഉപകരിക്കും. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇന്നേദിവസം ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ കെഎസ്ആര്‍ടിസി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: