തൃശൂര്‍: 35-ാമത് ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബോക്സിങ്ങ് മത്സരത്തിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഇന്നും നാളെയുമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ അല്‍ഫോണ്‍സ മരിയ തോമസ് ഇന്ന് (ചൊവ്വ) മത്സരിക്കും.
48-51 കിലോ വിഭാഗത്തില്‍ ജാര്‍ഖണ്ഢിന്റെ ജ്യോതി മുനാരിയെയാണ് അല്‍ഫോണ്‍സ നേരിടുന്നത്. ബുധനാഴ്ച കേരളത്തിന്റെ എം. മീനാകുമാരി, പ്രിന്‍സി ജോസഫ് എന്നിവര്‍ യഥാക്രമം 57-60, 69-75 കിലോ വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്.
ഇന്ന് 48-51 കിലോ വിഭാഗത്തില്‍ നടക്കുന്ന മറ്റ് മത്സരത്തില്‍ ഹരിയാനയുടെ സോണിയ, മധ്യപ്രദേശിന്റെ ദീപികയെ നേരിടും. തുടര്‍ന്ന് 57-60 കിലോ വിഭാഗത്തില്‍ ഒഡീഷയുടെ ഗായത്രി സിങ്ങ് ജമ്മു കാശ്മീരിന്റെ അഞ്ജു ബാലയുമായും മത്സരിക്കും. ഇതേവിഭാഗത്തില് ജാര്‍ഖണ്ഢിന്റെ ശാരിക കുമാരി മണിപ്പൂരിന്റെ ചൗബ ദേവിയെ നേരിടും.
69-75 കിലോ വിഭാഗത്തില്‍ അരുണാചല്‍ പ്രദേശിന്റെ സിബെംചാ ദേവി ഗുജറാത്തിന്റെ മോനാ ഉണ്ണിഖ് റിഹാനയുമായി പോരാടും. ഇതേ വിഭാഗത്തില്‍ മണിപ്പൂരിന്റെ മെംതോയ് ദേവി ഡല്‍ഹിയുടെ ഹീന ടോകസുമായി ഏറ്റുമുട്ടും.
ബുധനാഴ്ച 48-51 കിലോ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിന്റെ നീലം മെഹ്ത ഉത്തരാഖണ്ഢിന്റെ കൃഷ്ണഥാപ്പയെയും അരുണാചല്‍ പ്രദേശിന്റെ തോണിബാല ചാനു പശ്ചിമ ബംഗാളിന്റെ ഡോളി സിങ്ങിനെയും നേരിടും. 57-60 കിലോ വിഭാഗത്തിലാണ് കേരളത്തിന്റെ എം.മീനാകുമാരി ഗോവയുടെ സുനിതാ യാദവിനെ നേരിടുന്നത്.
ഇതേവിഭാഗത്തില് ഡല്‍ഹിയുടെ ഗീത അരുണാചല്‍ പ്രദേശിന്റെ അന്ജേമ കാഖിലാരിയുമായി മത്സരിക്കും. 69-75 കിലോ വിഭാഗത്തില്‍ ജാര്‍ഖണ്ഢിന്റെ അരുണാമിശ്രയാണ് കേരളത്തിന്റെ പ്രിന്‍സി ജോസഫ് നേരിടുന്നത്. ഇതര മത്സരത്തില്‍ ഒഡീഷയുടെ സ്വര്‍ണശിഖ ആന്ധ്രാപ്രദേശിന്റെ സാതി വാപ മര്‍ത്താമ്മയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: