കൊച്ചി: വെള്ളക്കരം കുടിശിക തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവുകളുമായി ജല അതോറിറ്റി. വെള്ളക്കരം കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ വാട്ടര്‍ കണക്ഷന് വിച്ഛേദിക്കുന്ന കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് വെള്ളക്കരം സംബന്ധിച്ച് മുഴുവന്‍ പരാതികളും തീര്‍പ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അമിത വെള്ളക്കരം വരാനുള്ള പ്രധാന കാരണം മീറ്ററിനുശേഷമുള്ള പൈപ്പിലെ ചോര്‍ച്ചയായിരുന്നു. ഇത്തരം ലീക്ക് മൂലം അധിക വെള്ളക്കരം വന്ന ഉപഭോക്താക്കള്‍ക്ക് ലീക്ക് ആനുകൂല്യം നല്കി വെള്ളക്കരം കുറച്ച് നല്‍കും.
ഒരു പ്രത്യേക പ്രദേശത്ത് കുടിവെള്ളം കിട്ടാതിരുന്ന കാലയളവിലെ ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കിട്ടാതിരുന്ന കാലഘട്ടത്തില്‍ മിനിമം വെള്ളക്കരം മാത്രം ഈടാക്കി അധിക വെള്ളക്കരം കുറച്ച് നല്‍കും. തെറ്റായ മീറ്റര്‍ റീഡിംഗ്, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതു മൂലം വന്ന അധിക വെള്ളക്കരം, സര്‍ച്ചാര്‍ജ്ജും കുറവ് ചെയ്ത് നല്‍കും. ചുരുങ്ങിയ കാലഘട്ടത്തിലെ അമിത ഉപയോഗം കൊണ്ടുവന്ന വെള്ളക്കരം എന്നിവയ്ക്ക് ദീര്‍ഘ ശരാശരി ഉപഭോഗം എടുത്ത് ഇളവ് നല്‍കും.
ഗാര്‍ഹികേതര വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇതിന്റെ ഭാഗമായി കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം രണ്ടുശതമാനം പിഴ ചുമത്തിയിരുന്നത് ഒഴിവാക്കി പ്രതിവര്‍ഷം വെള്ളക്കരത്തിനു മാത്രം 14.5 ശതമാനം മാത്രം പിഴ ഈടാക്കി വെള്ളക്കരം കുറച്ച് നല്‍കും. വാട്ടര്‍ കണക്ഷന് വിച്ഛേദിച്ച് കുടിശിക തീര്‍പ്പാക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കും.
ഇത്തരം ഉപഭോക്താക്കള്‍ക്ക് തവണകള്‍ അനുവദിച്ച് വാട്ടര്‍ കണക്ഷന് പുനഃസ്ഥാപിച്ച് നല്‍കും. കൊച്ചി നഗരസഭയില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ നിലവിലില്ലാത്തതും എന്നാല്‍ നിയമപ്രകാരം വിച്ഛേദിക്കാത്തതു മൂലം അമിത വെള്ളക്കരം വന്ന ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്കി കുടിശിക തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ഗാര്‍ഹിക കണക്ഷന് ഗാര്‍ഹികേതര കണക്ഷനാക്കിയതും തുടങ്ങിയ ഉപഭോക്താക്കളുടെ വെള്ളക്കരം സംബന്ധിച്ച് ജില്ലയിലെ മുഴുവന്‍ പരാതികളും പരിഹരിക്കും.
ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഒന്നുമാത്രം. അതത് സബ് ഡിവിഷന് ഓഫീസുകളില്‍ 20 ന് മുമ്പായി പരാതി നല്കി ടോക്കണ്‍ നമ്പര്‍ വാങ്ങേണ്ടതാണ്. മാര്‍ച്ച് 3 ന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജല അതോറിറ്റി എറണാകുളം ജില്ലാ റവന്യൂ അദാലത്തില്‍ പങ്കെടുത്ത് ഈ പരാതികള്‍ക്കും പരിഹാരം നേടാമെന്ന് അറിയിച്ചു. മാര്‍ച്ച് 3 ന് ശേഷം കുടിശികയുള്ള മുഴുവന്‍ വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ച് തുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: