കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തില്‍ വളരെ പിന്നിലായ കൊച്ചി നഗരത്തില്‍ നടപ്പാതകള്‍ കയ്യേറിയും ഗതാഗതത്തിന് തടസ്സംസൃഷ്ടിച്ചും സ്ഥാപിച്ചിട്ടുള്ള അനധികൃത കടകള്‍ നീക്കംചെയ്യുന്ന നഗരസഭയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് എറണാകുളം വികസനസമിതിയോഗം അഭിപ്രായപ്പെട്ടു.
നഗരസഭ ഭരണം കയ്യാളുന്നവര്തന്നെ അനധികൃത കടകള്‍ നീക്കംചെയ്യുന്നതിനെതിരെ സമരവുമായി രംഗത്തുവന്നത് തികച്ചും അപഹാസ്യമായിപ്പോയി എന്ന് യോഗം കുറ്റപ്പെടുത്തി.
വികസനസമിതി പ്രസിഡന്റ് കെ. ലക്ഷ്മീനാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്. ദിലീപ്കുമാര്, കുരുവിള മാത്യൂസ്, കുമ്പളം രവി, ജോ പാലേക്കാരന്, ഏലൂര്‍ ഗോപിനാഥ്, പി.എ. ബാലകൃഷ്ണന്, ടി.എന്‍. പ്രതാപന്, ഗോപിനാഥകമ്മത്ത്, പ്രൊഫ. ഹരിപൈ, നവീന്‍ചന്ദ്ര ഷേണായി, പി.എല്‍. ആനന്ദ്, എം. കൃഷ്ണന്, പ്രീതി രാജന്, കെ.എന്‍. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: