കടവന്ത്ര: ഗിരിനഗര്‍ ഡിവിഷനിലെ കരിംപുറത്ത് റോഡിന്റെയും പുല്ലുകയറിക്കിടക്കുന്ന കാനകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കടവന്ത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്ലുകള്വെട്ടി മേയര്‍ക്ക് പാര്‍സല്‍ അയച്ചു.
ഗിരിനഗര്‍ റസിഡന്റ്സ് അസോസിയേഷന് അംഗം കെ.എക്സ്. സിറിള്‍ പുല്ലുകള്വെട്ടി കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി. ആര്. ഓമനക്കുട്ടന് കൈമാറി.
ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി സി. സതീശന്, ഏരിയ ഭാരവാഹികളായ സുനില്‍ കടവന്ത്ര, ബിജു ഗിരിനഗര്‍, രാജന് അടിയോടി, ആര്. തോമസ്, എം. കെ. നമ്പ്യാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മധു കൊല്ലേത്ത്, ബിജെപി എറണാകുളം മണ്ഡലം സെക്രട്ടറി ഷാജീവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: