ആലുവ: കെഎസ്ആര്‍ടിസി ആലുവ ഡിപ്പോയിലെ ബസ് ഡ്രൈവറെയും കണ്ടക്ടറെയും മദ്യപിച്ച് ബസില്‍ കയറിയ യുവാവ് മര്‍ദ്ദിച്ചു. ആലുവ സ്റ്റാന്റില്‍നിന്ന് പറവൂര്‍ക്ക് പോകുകയായിരുന്ന ബസ് കാരോത്തുകുഴി ആശുപത്രിക്ക് സമീപത്ത് എത്തിയപ്പോഴാണ് സംഭവം. കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് ടിക്കറ്റെടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് കണ്ടക്ടറെയും ഡ്രൈവറെയും അക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ തൊഴിലാളികളായ ഇ. പി. ഗിരീഷ്, എം. എ. സജയന് എന്നിവരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പറവൂര്‍ സ്വദേശി ബിനീഷിനെതിരെ പോലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് ആലുവ യൂണിറ്റ് പ്രസിഡന്റാണ് ഗിരീഷ്. ഗിരീഷിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് നീര്‍ക്കോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: