കടുത്തുരുത്തി: കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അഴിമതി ആരോപണം സംഘര്‍ഷത്തിന്റെ വക്കോളമെത്തി. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലാണ് സംഭവം. കമ്മറ്റിയില്‍ ഇല്ലാത്തവരെ ബ്ലോക്ക് പ്രസിഡന്റ് യോഗത്തില്‍ പങ്കെടുപ്പിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ബഹളത്തിന്റെ ആരംഭം. കെപിസിസി അംഗങ്ങളും ഡിസിസി അംഗങ്ങളും ഉള്‍പ്പെടെയുള്ള കമ്മറ്റിയില്‍ ഉള്‍പ്പെട്ടവര്‍ മാത്രം യോഗത്തില്‍ പങ്കെടുത്താന്‍ മതിയെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു.
ബ്ലോക്ക് പ്രസിഡന്റിന്റെ ഭാര്യയുടെ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നു. കെപിസിസി അംഗങ്ങളായ ടി. ജോസഫ്, പി.എം. മാത്യു, ഡിസിസി സെക്രട്ടറി ജാന്‍സ് കുന്നപ്പള്ളി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണങ്ങളും ബഹളവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: