കോട്ടയം : വിജയപുരം ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും അന്യായമായ കെട്ടിടനികുതി വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ടി.ആര്. സുഗുണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.എന്‍. സുഭാഷ്, പി.ജെ.ഹരികുമാര്‍, ബിനു ആര് വാര്യര്‍, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, കെ. പ്രശാന്ത്, എം.പി. രഘുനാഥ്, മുരളികൃഷ്ണന്, വിജയലക്ഷ്മി, സതീദേവി, ഗിരീഷ്കുമാര്‍, ബാബു തിരുവോണം, കെ.പി. ഭുവനേഷ്, പി.എസ്. ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: