കോട്ടയം: ഓള് ഇന്ത്യാ വീരശൈവ മഹാസഭ കേന്ദ്ര കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരങ്ങള്‍ കോട്ടയം ജില്ലാകമ്മറ്റി വിതരണം ചെയ്തു. ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങിയ 30 വിദ്യാര്‍ത്ഥികള്‍ക്ക് സഭയുടെ കേന്ദ്ര കമ്മറ്റിയംഗവും ബന്ധവസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് കോരുത്തോട് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സംസ്ഥാന കമ്മറ്റിയുടെ വിഷന്‍ 2020 പദ്ധതി പ്രകാരം വിദ്യാഭ്യാസ മടക്കം വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്കാന് യോഗം തീരുമാനിച്ചു. ജില്ലാ ആസ്ഥാനമന്ദിരം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.എന്‍. സുരേന്ദ്രന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി. മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. കെ. ഗോപാലപിള്ള, പി.എസ്. വിജയകുമാര്‍, എം.കെ. രാജു, ഷൈലജ ശശി, രാധാമണിടീച്ചര്‍, അനില്‍ പാറത്തോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: