ആലപ്പുഴ: അമ്മയോ, അച്ഛനോ മരിച്ച നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ പദ്ധതിയായ സ്നേഹപൂര്വത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 28ന് മുമ്പ് സ്ഥാപനമേധാവി മുഖേനയാണ് അപേക്ഷിക്കേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. നേരിട്ട് അപേക്ഷിച്ചിട്ടുള്ളവര്‍ സ്ഥാപനമേധാവിവഴി വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. ഇതിനായി എല്ലാ സര്‍ക്കാര്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റില്‍ സ്നേഹപൂര്‍വം പദ്ധതിയില്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: