അമ്പലപ്പുഴ: വീട്ടിലെ കാര്‍പ്പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് 16-ാം വാര്‍ഡ് ഇല്ലത്തുപറമ്പില്‍ മധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും ഒരു സൈക്കളുമാണ് തീവച്ചു നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഗേറ്റ് പൂട്ടാതെയാണ് മധുവും കുടുംബവും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ മധുവിന്റെ ഭാര്യയാണ് തീ ഉയരുന്നത് കണ്ടത്. നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന മധുവിന്റെ വീട്ടിലെ ബൈക്ക് കത്തിയതില്‍ ദുരൂഹതയുണ്ട്. ഇടപാടുകാര്‍ തമ്മിലുള്ള കുടിപ്പകയാകാം ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. ചില മതതീവ്രവാദ സംഘടനകള്‍ പിരിവു ചോദിച്ചിട്ട് നല്‍കാത്തതിലുള്ള പകപോക്കലാകാം ഇതിനു പിന്നിലെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: