ചെങ്ങന്നൂര്‍: മദ്യപാനം ചോദ്യംചെയ്തതിന് കാന്‍സര്‍ രോഗിയെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ ഐടിഐ ജങ്ഷന് സമീപം ഇടവനത്തുകാവില് വീട്ടില്‍ വിമുക്ത ഭടന് ഇ.സി. സക്കറിയ (തമ്പി-76)യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. സക്കറിയയുടെ വീടിന് എതിര്‍വശത്തുള്ള വസ്തുവില്‍ മദ്യപിച്ചിരുന്ന അയല്‍വാസിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: