കൊല്ലം: ദേശീയഗെയിംസിലെ ക്രമക്കേടിനെതിരെ സംഘാടകസമിതിഅംഗം രംഗത്ത്. കൊല്ലത്തെ ഹോക്കിസ്റ്റേഡിയത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയുടെ ചുമതലക്കാരനായ ഡിഎസ്ഒയ്ക്കെതിരെ സംഘാടകസമിതിയിലെ സബ്കമ്മിറ്റി അംഗമായ ആണ്ടാമുക്കം റിയാസാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഡിഎസ്ഒ ഗെയിംസിന്റെ നടത്തിപ്പിനെ അട്ടിമറിക്കുവിധം പ്രവര്‍ത്തിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.
ഡിഎസ്ഒ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതായും ഭക്ഷണക്രമീകരണം താളംതെറ്റിക്കുന്നതായും പരാതിയില്‍ പറയുന്നു. സംഘാടകര്‍ക്കും കായികതാരങ്ങള്‍ക്കും ഫെസിലിറ്റേഴ്സായി നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആഹാരം നല്‍കാതെ പണം വാങ്ങി വെളിയില്‍ വില്‍ക്കുന്നതായാണ് ആക്ഷേപം. പരാതി പറയുന്നവര്‍ക്കുനേരെ ഡിഎസ്ഒ തട്ടിക്കയറുന്നതായും ഇദ്ദേഹത്തെ എത്രയുംവേഗം മാറ്റി മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് നല്കാന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ഭക്ഷണശാലയുടെ നടത്തിപ്പ് അത്യന്തം തെറ്റായരീതിയിലാണ്. പരിസരശുചീകരണത്തിനും ആരോഗ്യസംരക്ഷണത്തിനും ഡിഎസ്ഒ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഡിന്നര്‍ സമയം വൈകിയാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മെനുവില്‍ പറഞ്ഞിട്ടുള്ള ആഹാരത്തിന്റെ അളവും ഗുണവും കുറച്ചാണ് നല്‍കുന്നതെന്ന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: