കൊല്ലം: ജില്ലയില്‍ പുതുതായി എട്ട് ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കി. നെടുവത്തൂര്‍, കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകള്‍ വിഭജിച്ച് പാങ്ങോട് ആസ്ഥാനമാക്കി പുത്തൂര്‍ പഞ്ചായത്ത്, തൃക്കോവില്‍വട്ടം വിഭജിച്ച് കണ്ണനല്ലൂര്‍ ആസ്ഥാനമായി കണ്ണനല്ലൂര്‍ പഞ്ചായത്ത്, ഇടമുളയ്ക്കല്‍ വിഭജിച്ച് തടിക്കാട് ആസ്ഥാനമാക്കി അറയ്ക്കല്‍ പഞ്ചായത്ത്, പിറവന്തൂര്‍ വിഭജിച്ച് പുന്നല ആസ്ഥാനമാക്കി പുന്നല പഞ്ചായത്ത്, ചിതറ വിഭജിച്ച് മടത്തറ ആസ്ഥാനമാക്കി മടത്തറ പഞ്ചായത്ത്, കുലശേഖരപുരം വിഭജിച്ച് പുതിയകാവ് ആസ്ഥാനമാക്കി പുതിയകാവ് പഞ്ചായത്ത്, പന്മന വിഭജിച്ച് കുറ്റിവട്ടം ആസ്ഥാനമാക്കി വടക്കുംതല പഞ്ചായത്ത്, കല്ലുവാതുക്കല്‍ വിഭജിച്ച് പാരിപ്പള്ളി ആസ്ഥാനമാക്കി പാരിപ്പള്ളി പഞ്ചായത്ത് എന്നിവയാണ് പുതുതായി രൂപീകരിച്ചത്.
ജനുവരി 25 ലെ ഗസറ്റിലാണ് വിജ്ഞാപനമിറക്കിയത്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് (ഇഎം) ഗവ.സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. 2015 നവംബര്‍ ഒന്നിനാണ് പഞ്ചായത്തുകള്‍ നിലവില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: