കൊല്ലം: ചിന്നക്കട മേല്‍പ്പാലത്തെക്കുറിച്ച് ഉയര്‍ത്തുന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം 12ന് ചേരുമെന്ന് മേയര്‍ ഹണി ബഞ്ചമിന്.
മേല്‍പ്പാലത്തിന്റെ പൊക്കം അഞ്ചര മീറ്ററായി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സീറോ ലാന്ഡിംഗിലുണ്ടായ അപാകതകള്‍ കെഎസ്യുഡിപിയെ ധരിപ്പിച്ചത് ഭരണസമിതിയാണെന്നും കൗണ്‍സില്‍ യോഗത്തില്‍ പൊതുചര്‍ച്ചയ്ക്ക് മറുപടി പറയവെ മേയര്‍ കൂട്ടിച്ചേര്‍ത്തു. പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ആദ്യം ദേശീയപാത വിഭാഗത്തെയാണ് സമീപിച്ചത്. എന്നാല്‍ എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗവുമായും “നാറ്റ്പാകുമായും ബന്ധപ്പെട്ടു.“നാറ്റ്പാകിലെ’ വിദഗ്ദ്ധര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ടോട്ടല്‍ സ്റ്റേഷന് സര്‍വ്വേ നടത്തി. 12ന് രാവിലെ 11.30ന് തിരുവനന്തപുരത്ത് നാറ്റ്പാകിന്റെ ഓഫീസിലാണ് യോഗം.
ചിന്നക്കട അടിപ്പാതയുടെ ഉദ്ഘാടനം മേല്പ്പാലത്തിനൊപ്പമേ നടക്കുവെന്ന് മേയര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടത്തിവിട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ജനുവരി 31ന് തന്നെ അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നുവെന്നും മേയര്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ മേയര്‍ നിഷേധിച്ചു. തറക്കല്ലിട്ടപ്പോള്മുതല് സന്നിഹിതനായിരുന്ന എംപി എട്ടുമാസങ്ങള്‍ക്ക് ശേഷം മേല്‍പ്പാല നിര്‍മ്മാണം ഒരു ഘട്ടത്തിലെത്തിയപ്പോഴാണ് വായ് തുറന്നത്. അടിപ്പാത നിര്‍മ്മാണത്തെ അങ്ങേയറ്റം പ്രകീര്‍ത്തിച്ചയാളാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ത്തുന്ന ആര്എസ്പിഅംഗം എന്‍.നൗഷാദെന്നും മേയര്ചൂണ്ടിക്കാട്ടി.
പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണെന്ന് മുന്‍മേയര്‍മാരായ അഡ്വ.വി.രാജേന്ദ്രബാബുവും പ്രസന്ന ഏണസ്റ്റും പറഞ്ഞു. കുമാര്‍ തീയേറ്ററിന് മുന്നില്‍ നിന്ന് ചിന്നക്കടയിലേക്കുള്ള റോഡിന് വീതി പോരെന്നതാണ് പ്രധാനമായി ഉയരുന്ന പരാതി. 3.7 മീറ്റര്‍ വീതിയുള്ള റോഡിലൂടെ ഒരു വരി ഗതാഗതം സാധ്യമാണെന്ന് രാജേന്ദ്രബാബു ചൂണ്ടിക്കാട്ടി. അപാകതകള്‍ തിരുത്തുന്നതിനെക്കുറിച്ച് കൂടിയാലോചന വേണമെന്ന് സിപിഐ അംഗം ഉളിയക്കോവില്‍ ശശി ആവശ്യപ്പെട്ടു.
പ്രോജക്ട് നടപ്പിലാകുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ആര്‍ജ്ജവത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും എസ് ജയന് ആവശ്യപ്പെട്ടു. അടിപ്പാതയുടെ കാര്യത്തില്‍ ചക്കളത്തിപ്പോരാട്ടമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസിലെ വിമല ഫിലിപ്പ് പരിഹസിച്ചു. കണ്ടച്ചിറ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. ജി.ലാലു ആവശ്യപ്പെട്ടു. വട്ടക്കായല്‍ പ്രദേശത്ത് ഒമ്പത് വയസുള്ള കുട്ടിയെ പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് കോര്പ്പറേഷന് കൈക്കൊണ്ട അടിയന്തിര നടപടികളെ ആര്‍എസ്പി അംഗം മിനി ഹരികുമാര്‍ ശ്ലാഘിച്ചു.
കാവനാട് മുതല്‍ നീണ്ടകര വരെയുള്ള ഭാഗത്ത് വഴിവിളക്ക് കത്താത്തതുമൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായി മീനാകുമാരി ചൂണ്ടിക്കാട്ടി. അംഗങ്ങളായ ജോര്‍ജ്ജ് ഡി കാട്ടില്‍, റോബിന്, പ്രഫ. എസ് സുല‘, എന്‍ ടോമി, ജി സതീശ്കുമാര്‍, മാജിദാ വഹാബ്, എസ് ശ്രീകുമാര്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: