കരുനാഗപ്പള്ളി: 9.75 ലക്ഷംരൂപയുടെ കുഴല്‍പ്പണവും രണ്ടുപേരെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. സ്വന്തം മകളെ മന്ത്രവാദം നടത്തി ചവിട്ടികൊന്ന കോസിലെ രണ്ടാംപ്രതിയും തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ ഹസന്കുഞ്ഞിനെയും കോഴിക്കോട് കൊഴുവള്ളി ചെകിടം പായ്ക്കല്‍ വീട്ടില്‍ അബ്ദുള്‍നാസര്‍ (40) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതം കരുനാഗപ്പള്ളി എസ്ഐ മുഹമ്മദ് ഷാമിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
കരുനാഗപ്പള്ളിയില്‍ വിവിധഭാഗങ്ങളില്‍ പലര്‍ക്കായി കൊടുക്കുന്നതിന് അബ്ദുള്‍നാസര്‍ കാരൂര്‍കടവില്‍ എത്തി ഹസന്‍കുഞ്ഞിനെ വിളിച്ചതനുസരിച്ച് ഹസന്‍കുഞ്ഞ് ബൈക്കിലെത്തി അബ്ദുള്‍ നാസറിനെ കൂട്ടികൊണ്ടുവരുന്ന വഴി ഇടക്കുളങ്ങരയില്‍ വച്ചാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് അറസ്റ്റു ചെയ്തത്. 9.75 ലക്ഷത്തില്‍ രണ്ടുലക്ഷം രൂപ മാത്രമേ ഹസന്‍കുഞ്ഞിന് ഉണ്ടായിരുന്നുള്ളുവെന്ന് അബ്ദുള്‍നാസര്‍ കരുനാഗപ്പള്ളി പോലീസിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു. പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: