ചാത്തന്നൂര്‍: സര്‍ക്കാര്‍ ഭൂമി കയ്യേറി നെല്പാടങ്ങളും തോടും നികത്തി വ്യവസായ സ്ഥാപനം നിര്‍മ്മിക്കുന്നതിനെതിരെ ബിജെപി പ്രക്ഷോഭം.
കല്ലുവാതുക്കല്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ പാരിപ്പള്ളി വില്ലേജില്‍ കടമ്പാട്ട്കോണത്ത് ദേശിയപാതയോരത്ത് കൊല്ലം ആസ്ഥാനമാക്കിയുള്ള ഗുണഷേണായി ആന്‍ഡ് കമ്പനി ദേശീയപാതയോരത്തുള്ള സ്ഥലത്ത് ആദ്യം കെട്ടിടം ഉയര്‍ത്തുകയും പിന്നാലെ ഹൈവേയുടെ സ്ഥലം കൂടി കൈയേറികൊണ്ട് പഞ്ചായത്തിന്റെയും ഇടതുവലതു മുന്നണികളുടെയും ഒത്താശയോടെ വാണിജ്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അതിനു പിന്നാലെ ഇപ്പോള്‍ കെട്ടിടത്തിനു പിന്‍ഭാഗത്തുള്ള പാരിപ്പള്ളിയിലെ പ്രധാനപ്പെട്ട ജലസ്രോതസായ കടമ്പാട്ടുകോണം തോടിനു പിന്നിലെ ഏലായിലെ ഒരേക്കറോളം നിലവും വാങ്ങി.
നിലവിലുള്ള കെട്ടിടവും ഏലായും തമ്മില്‍ വേര്‍തിരിക്കുന്ന തോടും നാലാള് പൊക്കത്തില്‍ ഷീറ്റുകള്‍ കൊണ്ട് മറച്ചുകൊണ്ട് കൃഷി ചെയ്യുന്നു എന്ന വ്യാജേന സര്‍ക്കാര്‍ ഭൂമിയിലുള്ള തോട് പൈപ്പിട്ടു കൊണ്ട് നികത്താനുള്ള നീക്കമാണ് മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തി കൊടിനാട്ടി കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.
പാരിപ്പള്ളി പോലിസിന്റെയും കൃഷിഭവന്റെയും വില്ലേജ് അധികൃതരുടെയും ഒരു കിലോമീറ്റര്‍ ചുറ്റുവട്ടത്ത് ഇത്തരത്തിലുള്ള ഭൂമി കയ്യേറ്റം നടന്നിട്ടും അറിഞ്ഞില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇടതുമുന്നണി ഭരിക്കുന്ന കല്ലുവാതുക്കല്‍ പഞ്ചായത്ത് ഇതൊന്നും അറിയാത്തമട്ടില്‍ വാണിജ്യ സ്ഥാപനത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നു.
ഭൂമികയ്യേറ്റം തടയുന്നതിനും നെല്പാടങ്ങള് നികത്തുന്നതിനും നീരുറവകള്‍ നശിപ്പിക്കുന്നതിനും എതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അധികൃതരുടെ മൂക്കിനു താഴെ നിയമലംഘനം നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്നത്. പഞ്ചായത്തിനും വില്ലേജ് പോലീസധികാരികള്ക്കും പരാതി കൊടുത്ത ബിജെപി പഞ്ചായത്ത് സമിതി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സീകരിക്കാത്ത പക്ഷം നാട്ടുകാരെയും കര്‍ഷകരെയും അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: