കാട്ടില്‍ കിടക്കുന്ന ഒരു രൂപവുമില്ലാത്ത കല്ലില്‍നിന്നും മരക്കഷ്ണത്തില്‍നിന്നും വിദഗ്‌ദ്ധനായ ഒരു ശില്പി ചാരുതയാര്‍ന്ന രൂപങ്ങള്‍ കൊത്തിയെടുക്കുന്നു. ഇതുപോലെ ഒരു കഥയുമില്ലാതെ ലോകരംഗത്ത് ഉഴലുന്ന ആത്മാക്കളില്‍നിന്ന് ത്യാഗികളേയും നിഷ്‌കളങ്കരേയും കര്‍മ്മധീരരേയും ഗുരു വാര്‍ത്തെടുക്കുന്നു.
















