മുഹമ്മ: ചാരമംഗലം കാട്ടുകട ശ്രീ ഘണ്ഠാകര്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച് 13ന് സമാപിക്കും. ഇന്ന് പുലര്‍ച്ചെ അഞ്ചിന് നിര്‍മ്മാല്യദര്‍ശനം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 10 മുതല്‍ 11 വരെ ക്ഷേത്രാചാര ചടങ്ങുകള്‍ പതിവുപോലെ. 12ന് വടക്കേച്ചേരുവാര ഉത്സവം, രാവിലെ 7.30നും വൈകിട്ട് 4.30നും കാഴ്ചശ്രീബലി, രാത്രി 8.30ന് പൂമൂടല്‍, ഒമ്പതിന് വെടിക്കെട്ട്, 9.30ന് നൃത്തനൃത്യങ്ങള്‍, 10.30ന് കോമഡിഷോ. 13ന് തെക്കേച്ചേരുവാര ഉത്സവം, 6.30ന് അഷ് ടദ്രവ്യ മഹാഗണപതിഹോമം, 7.30നും 4.30നും കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് വെടിക്കെട്ട്, 10.30ന് സിനിമാറ്റിക് ഡാന്‍സ്, 12.30ന് നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: