പത്തിരിപ്പാല: അകലൂര്‍ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന്റെ സ്ഥിരം ബോര്‍ഡും താല്‍ക്കാലിക പ്രവേശന കവാടവും അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകരും ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ആരംഭിച്ച ദിനത്തിലാണ് അനിഷ്ട സംഭവം. ഉല്‍സവത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക കവാടത്തിന്റെ മുകള്‍ ഭാഗവും ബോര്‍ഡുമാണു കത്തിച്ച നിലയില്‍ കാണപ്പെട്ടത്. സമീപത്തു നിന്നു പെട്രോള്‍ കൊണ്ടുവന്നതെന്നു കരുതുന്ന കുപ്പിയും തുണിയും കണ്ടെത്തി. കവാടത്തിനു നേരെ തീപന്തം കത്തിച്ചെറിഞ്ഞതാണെന്നു സംശയിക്കുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധക്കാര്‍ സംസ്ഥാന പാത ഉപരോധിച്ചു. സ്ഥലത്തെത്തിയ സിഐ കെ. മണികണ്ഠന്, എസ്ഐ കെ. കൃഷ്ണന് എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ യോഗം ചേരാമെന്നറിച്ചതിനെ തുടര്‍ന്നു റോഡ് ഉപരോധം അവസാനിപ്പിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോ.സെക്രട്ടറി ദിവാ കേരളശ്ശേരി, ടി. ശങ്കരന്‍കുട്ടി, കെ.രമേശ് ബാബു, എന്‍.കെ. മണികണ്ഠന്, എം. സുരേഷ്ബാബു, പി. ഉണ്ണിക്കൃഷ്ണന്, രാമചന്ദ്രന്, മുരളീധരന്, ഒ.രാജന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: