കൊച്ചി: ചില സാങ്കേതികകാരണങ്ങളാല്‍ കണയന്നൂര്‍ താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന ചില ക്യാമ്പുകളുടെ തീയതിയും ഫോട്ടോ ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലവും മാറ്റിയിട്ടുണ്ടെന്ന് കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഫെബ്രുവരി ഏഴിന്് കളമശേരി പളളിലാംകര എല്‍പി സ്കൂളില്‍ നടത്താനിരുന്ന 51-ാം നമ്പര്‍ റേഷന്‍കടയുടെ ക്യാമ്പ് മാര്‍ച്ച് ഏഴിന് അതേ സ്കൂളില്‍ നടക്കും. ഫെബ്രുവരി എട്ടിന് ഇടപ്പള്ളി എകെജി. സ്മാരക ഗ്രന്ഥശാലയില്‍ നടത്താനികുന്ന 48ാം നമ്പര്‍ റേഷന്‍കടയുടെ ക്യാമ്പ് അന്നുതന്നെ ഇടപ്പള്ളി വി.ജെ.ഹാളിലായിരിക്കും നടത്തുക.
ഫെബ്രുവരി ഒമ്പതിന് പടമുഗള്‍ മദ്രസ ഹാളില്‍ നടത്താനിരുന്ന 56ാം നമ്പര്‍ കടയുടെ ക്യാമ്പ് അന്നു തന്നെ കാക്കനാട് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി. ഒമ്പതിന് ചേരാനെല്ലൂര്‍ എന്‍ബിഎഫ് ഹാളില്‍ നടത്താനിരുന്ന 30ാം നമ്പര്‍ കടയുടെ ക്യാമ്പ് മാര്‍ച്ച് മൂന്നിന് അവിടെ തന്നെ നടത്തും.ഫെബ്രുവരി 10ന് പടമുഗള്‍ മദ്രസ ഹാളില്‍ നിശ്ചയിച്ചിട്ടുള്ള 206ാം നമ്പര്‍ കടയുടെ ക്യാമ്പ് കാക്കനാട് കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. തീയതിയില്‍ മാറ്റണില്ല. 13ന് ചോറ്റാനിക്കര എരുവേലി ഗ്രാമീണ വായനശാലയില്‍ നടത്താനിരുന്ന 234, 160 നമ്പര്‍ കടകളുടെ ക്യാമ്പ് അന്നുതന്നെ എരുവേലി എന്‍എസ്എസ് ഹാളിലായിരിക്കും നടത്തുക. 18ന് കളമശേരി കമ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന 50, 33 നമ്പര്‍ കടകളുടെ ക്യാമ്പ് അന്നു തന്നെ കളമശേരി മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സില്‍ നടത്തും.
ഫെബ്രുവരി 19ന് അരയന്‍കാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന 189ാം നമ്പര്‍ കടയുടെ ക്യാമ്പ് മാര്‍ച്ച് ഒമ്പതിലേക്കു മാറ്റി. സ്ഥലത്തില്‍ മാറ്റമില്ല. ജനുവരി 27ന് കണ്ടനാട് സെന്റ് മേരീസ് ചാപ്പല്‍ ഹാളില്‍ നടത്താനിരുന്ന 150 നമ്പര്‍ റേഷന്‍കടകളുടെ ക്യാമ്പ് മാര്‍ച്ച് മൂന്നിന് കണ്ടനാട് സെന്റ് മേരീസ് ചാപ്പല്‍ ഹാളില്‍ നടക്കും.
ജനുവരി 27ന് കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന 211-ാം നമ്പര്‍ റേഷന്‍കടയുടെ ക്യാമ്പ് മാര്‍ച്ച് ഒമ്പതിന് കാക്കനാട് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
ജനുവരി 27ന് എടക്കാട്ടുവയര് ചെത്തിക്കോട് സെന്റ് ജോസഫ് എല്‍പിഎസ് നടത്താനിരുന്ന 184, 201, 209 നമ്പര്‍ റേഷന്‍കടകളുടെ ക്യാമ്പ് മാര്‍ച്ച് ആറിലേക്കു മാറ്റി. സ്ഥലത്തില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: