കൊച്ചി: വിശ്വഹിന്ദുപരിഷത്ത് സുവര്ണജയന്തിയോടനുബന്ധിച്ചുള്ള ഹിന്ദുമഹാസമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് രാജേന്ദ്ര മൈതാനിയില്‍ നടക്കും. അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, ചിന്മയാമിഷന് സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദസരസ്വതി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ജനറല്‍ ഡോ. സുരേന്ദ്രകുമാര്‍ ജയിന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.
സീമാ ജാഗരണ്‍ ദേശീയ കോ-ഒാര്‍ഡിനേറ്റര്‍ എ. ഗോപാലകൃഷ്ണന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് എം. രാമചന്ദ്രന്, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്, എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് അംഗം എം.എം. ഗോവിന്ദന്‍കുട്ടി, ഗോപാലന്‍മാസ്റ്റര്‍ (കെപിഎംഎസ്), സുധീര്‍ (കുടുംബി ഫെഡറേഷന്), വി.ആര്. രാധാകൃഷ്ണന് (കുടുംബി സേവാസംഘം), വേണു കെ.ജി. പിള്ള (വെള്ളാള മഹാസഭ), പി.കെ. ബാഹുലേയന് (അയ്യങ്കാളി സാംസ്കാരിക സമിതി), കെ.വി. ശിവന് (വീരശൈവ മഹാസഭ) തുടങ്ങി സമുദായനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
പത്മശ്രീ ജേതാവ് എന്‍. പുരുഷോത്തമ മല്ലയ്യ, ഭാരതത്തില്‍ ആദ്യമായി കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ അമൃത ആശുപത്രിയിലെ പ്രശസ്ത ഡോക്ടര്‍ കെ. സുബ്രഹ്മണ്യ അയ്യര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. ‘ഹിന്ദുക്കള്‍ നാം ഒന്നാണ്’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമ്മേളനത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.ആര്. സുധാകരന്, വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്. സജി, കിഷോര്‍കുമാര്‍, എസ്. രാജേന്ദ്രന്, എസ്. അജിത്കുമാര്‍, എ.ടി. സന്തോഷ്, ലഫ്. കമാണ്ടര്‍ പി.കെ.എന്‍.പിള്ള, നവീന്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: