അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വര്‍ഗീയ കലാപത്തിന് പോലീസിലെ ഒരുവിഭാഗം ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നു. നവരാക്കല്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കയറി അതിക്രമം കാട്ടിയാണ് അമ്പലപ്പുഴ എസ്‌ഐ: നിസാമുദീന്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി ബൂട്ട് ധരിച്ച് പ്രവേശിക്കുകയും ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരോട് മോശമായി പെരുമാറുകയും ചെയ്തു. ക്ഷേത്ര പരിസരത്ത് പതിവായി ചീട്ടു കളിച്ചിരുന്ന സാമൂഹ്യവിരുദ്ധരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ക്ഷേത്രപരിസരത്തെ ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനം സാമൂഹ്യവിരുദ്ധര്‍ക്ക് വിനയായതോടെ സാമൂഹ്യവിരുദ്ധര്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഎം നേതാവ് കൂടിയായ ജനപ്രതിനിധിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും നിര്‍ദേശ പ്രകാരമാണ് പോലീസ് ക്ഷേത്രത്തില്‍ അതിക്രമം കാട്ടിയത്.
ഇതിനെതിരെ ഭക്തര്‍ പ്രദേശത്ത് വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടത്തി. ഇതില്‍ രോഷാകുലരായ പോലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. എഎസ്‌ഐ: ബേബിയുടെ നേതൃത്വത്തില്‍ ക്ഷേത്രവിശ്വാസങ്ങളെ അധിക്ഷേപിച്ചും ആര്‍എസ്എസ് പ്രവര്‍ത്തകരെ അപമാനിച്ചും വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണ്.
വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്ന അമ്പലപ്പുഴ പോലീസിന്റെ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പോലീസിലെ ഒരുവിഭാഗം ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിച്ചു. പോലീസ് നടപടിയില്‍ ഭക്തര്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
















