ദിക്കുകള്ക്കതിരിട്ട്
നിയോഗയാത്രയിലെ കാഴ്ചകളില്‍
ഉള്ളുകാളി
ചിതറുന്നചോരയാല്
ചക്രവാളം ചുവപ്പിച്ച്
കടലുംചുവപ്പിച്ച്
എരിഞ്ഞടങ്ങും
ഹേ അപരാഹ്നസൂര്യ
അനന്തവിസ്മയങ്ങളുടെ
ജ്ഞാനതേജസ്സേ
നമോവാകം…
ആര്‍ത്തനാദങ്ങള്‍ക്കും
ഉന്മാദഘോഷങ്ങള്ക്കുമിടയില്
വഴുതി, വെറുതെ പൊലിച്ചതൊക്കെയും
ഒന്നുകില്‍ ചിതലരിക്കും
അല്ലെങ്കില്‍ കടലെടുക്കും, നേര്..
എങ്കിലും
ജലമുറഞ്ഞ് ഹിമമാകുംപോലെ
മരുഭൂമിയുടെ മാറുപിളര്‍ന്ന്
അരുവിയൊഴുകുംപോലെ
മണ്ണിന്റെയും പെണ്ണിന്റെയും
ഗര്‍ഭപാത്രത്തില്‍
വിത്തുമുളക്കുംപോലെ
കാലദേശാന്തരങ്ങളെ നടുക്കി
വാക്കിനും നോക്കിന്നുമപ്പുറം
എന്നും ചിലതുണ്ട് എന്നതും നേര്..
എണ്ണവറ്റിയ ചിരാതിലെ തിരി
പ്രതീക്ഷാഭരിതമായാളും പോലെ
ചെന്താമര
ആരെയോനോറ്റ്
ചക്രവാളത്തിലേക്കുറ്റ്
മരണത്തെ ചുമ്മാവെല്ലുവിളിക്കുന്നതും
പിന്നെ അപരാഹ്നസൂര്യന്റെ
പാളിയദര്ശനത്തില്
കണ്‍കോണിലിത്തിരി
കണ്ണുനീരിറ്റിച്ച്
ആഴിയിലാഴുന്നതും
വാഴ്വിന്റെ വേരോളമാഴ്ന്നുപോയാലും
വല്ലാതെ
വിഭ്രമിപ്പിക്കും, നേര്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: