അന്തിക്കാട്: അന്തിക്കാട് ഹൈസ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഗീതാഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണിശശി അദ്ധ്യക്ഷത വഹിച്ചു. 23 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പി.എസ്.ഓമനടീച്ചര്ക്കും, 19 വര്‍ഷത്തിന് ശേഷം വിരമിക്കുന്ന വി.ആര്.സതീടീച്ചര്ക്കും പിടിഎ പ്രസിഡണ്ട് എ.എ.ആബിദലി ഉപഹാരസമര്‍പ്പണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു കൊല്ലാറ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ സീരിയല്‍ താരം സുരഭി ലക്ഷ്മി നിര്‍വഹിച്ചു. ടി.ഐ. ചാക്കോ, ടി.പി.രഞ്ജിത്കുമാര്‍, ഇ.രമേശന്, അന്തിക്കാട് പത്മനാഭന്, പി.എസ്.ഓമനടീച്ചര്‍, വി.ആര്.സതീടീച്ചര്, റെജീന നാസര്‍, എ.വി.ശ്രീവത്സന്‍, സ്കൂള്‍ ലീഡര്‍ വി.എസ്.ആഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് വി.ആര്.ഷില്ലിടീച്ചര് സ്വാഗതവും സി.എം.അജിതന്മാസ്റ്റര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: