തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്റെ ജാതിമാറ്റുന്നതിനുള്ള ഗൂഡാലോചന അവസാനിപ്പിക്കുക, തുഞ്ചന്സമാധിദിനം പൊതു അവധിയാക്കുക,തുഞ്ചന്ട്രസ്റ്റ് പിരിച്ചുവിടുക,ചിറ്റൂര്തുഞ്ചന്മഠം സര്‍ക്കാര്‍ ഏറ്റെടുക്കുക,എന്നീ ആവശ്യങ്ങള്‍ഉന്നയിച്ച് അഖില കേരള എഴുത്തച്ഛന് സമാജത്തിന്റെ തുഞ്ചന്‍ ജീവിത സന്ദേശ വിമോചന യാത്ര തിരൂര്‍ തുഞ്ചന്പറമ്പില്നിന്നും ആരംഭിച്ചു.
സംവരണസമുദായമുന്നണി ജ. സെക്രട്ടറി കെ.കുട്ടി അഹമ്മദ്കുട്ടി എഴുത്തച്ഛന് സമാജം സംസ്ഥാന പ്രസിഡന്റ് ടി. കെ. ഗോപാലകൃഷ്ണന് മാസ്റ്റര്‍ക്ക് പതാക കൈമാറികൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എഴുത്തച്ഛനെ സവര്ണവത്ക്കരിക്കാനുള്ള കറുത്ത ശക്തികളുടെ ശ്രമങ്ങള്‍ വിജയിക്കുകയില്ലന്ന് കുട്ടിഅഹമ്മദ്കുട്ടി പറഞ്ഞു.
സംസ്ഥാന ആസൂത്രണകമ്മീഷനംഗം സി.പി. ജോണ്‍, മുഖ്യ പ്രഭാഷണം നടത്തി. എഴുത്തച്ഛന് സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ബി. വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ കെ.പി.ഒ. റഹ്മത്തുല്ല, സി.എന്‍.ബാലകൃഷ്ണന് എഴുത്തച്ഛന്, എഴക്കാട് രാമകൃഷ്ണന് എഴുത്തച്ഛന്, ടി.കെ.ഗോവിന്ദന് എഴുത്തച്ഛന്, കാക്കാമട മോഹന്‍ദാസ്, ജയകൃഷണന് ടി.മേപ്പിള്ളി, കല്ലേരി രാധാകൃഷ്ണന്, എം.ജി. രാമകൃഷ്ണന്, കണ്ണന് കേരളശ്ശേരി, സി.ബി. മുരളീധരന്, മുടപ്പല്ലൂര്‍ സ്വാമിനാഥന് എഴുത്തച്ഛന്, കെ.കെ. ഗോവിന്ദന് എഴുത്തച്ഛന്, വരടിയം രാധാകൃഷ്ണന്, രാമചന്ദ്രന് താണിക്കുടം സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന യാത്രക്ക് മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 90 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും ഞായറാഴ്ച അരിമ്പൂരില്‍- തൃശൂരില്‍ പൊതു സമ്മേളനത്തോടെ യാത്ര സമാപിക്കും. ഉദ്ഘാടന സമ്മേളനം ശനിയാഴ്ച മുന്‍ സ്പീക്കര്‍ കെ .രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: