മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ ഉപദേവപ്രതിഷ്ഠയായ അയ്യപ്പസ്വാമിയുടെ താലപ്പൊലി ആഘോഷം തുടങ്ങി. ഇന്നലെ വൈകീട്ട് ഭജന, ഘോഷംവിളക്ക്, ചുറ്റുവിളക്ക്, എഴുന്നള്ളിപ്പ്, കേളി, പറ്റ്, മേളം, രാത്രി നൃത്തനൃത്യങ്ങള്‍ എന്നിവ നടന്നു.
ശനിയാഴ്ചയാണ് താലപ്പൊലി. 7.30ന് താലപ്പൊലി കൊട്ടിയറിയിക്കല്‍, തിറ, പൂതന്‍കളി. എട്ടിന് ഉഷഃപൂജ, 10മുതല്‍ ആനകളും പഞ്ചവാദ്യത്തോടുംകൂടിയ കാഴ്ചശീവേലി, 11.30ന് ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, 2.30ന് തായമ്പക, 3.30ന് പഞ്ചവാദ്യം, ആനകള്‍, തിറ, പൂതന്‍ എന്നിവയോടുകൂടി എഴുന്നള്ളിപ്പ്, 6.30ന് ദീപാരാധന, 7ന് കേളി, പറ്റ്, രാത്രി 7.30ന് കലാമണ്ഡലം പ്രദീപിനെ ആദരിക്കല്‍.എട്ടിന് ദക്ഷയാഗം കഥകളിയരങ്ങേറും. രാത്രി 8.30ന് താലപ്പൊലിപ്പറമ്പിലേക്ക് എഴുന്നള്ളിപ്പ്, മേളം, രാത്രി 10.30ന് ഭക്തിഗാനസുധ എന്നിവയുമുണ്ടാകും.
അലനല്ലൂര്‍: നെന്മിനിപ്പുറത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഇന്ന് നടക്കും. ഇതിനു മുന്നോടിയായി മൂന്ന് ദിവസങ്ങളില്‍ തുവ്വൂര്‍ കൃഷ്ണകുമാറിന്റെ ഭക്തി പ്രഭാഷണം, കഥകളിപദ കച്ചേരി, നൃത്ത നൃത്യങ്ങള്‍ എന്നിവ നടന്നു. ഇന്ന് രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളത്തോടു കൂടിയുള്ള എഴുന്നള്ളിപ്പ് ഒമ്പത് മണിക്ക്. പഞ്ചാരിമേളം, വൈകിട്ട് മൂന്നു മണിക്ക് തെച്ചിക്കോട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ ഉള്ള കാഴ്ചശീവേലി, രാത്രി ഒമ്പതിന് തായമ്പക, 12 മണിക്ക് സംഗീത നൃത്ത നാടകം ‘വീര ക്ഷത്രീയന് ബാലെ നടക്കും.
പാലക്കാട്: കാരേക്കാട്ടുപറമ്പ് കൊറ്റംകുളത്തി ഭഗവതിക്ഷേത്രത്തില്‍ കതിര്താലപ്പൊലി ഉത്സവം വെള്ളിയാഴ്ച നടന്നു. രാവിലെഎഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് പ്രസാദവിതരണം, വൈകീട്ട് കാഴ്ചശീവേലി, ദീപാരാധന, രാത്രി ഗാനമേള എന്നിവയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: