ന്യൂദല്‍ഹി: മറാത്തി എഴുത്തുകാരന് ഭാല്‍ചന്ദ്ര നെമഡെ(77)യ്ക്ക് ജ്ഞാനപീഠ പുരസ്ക്കാരം. നെമഡെയുടെ ‘ഹിന്ദു ജഗ്ന്യാച്ചി സമ്രുദ്ദ അഡഗല്’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. പതിനൊന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും സരസ്വതീദേവിയുടെ വെങ്കലപ്രതിമയും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹമായ നോവല്‍ 2010 ലാണ് പുറത്തിറങ്ങിയത്. ഇതിനു പുറമേ ആറു നോവലുകളും രണ്ട് കവിതാ സമാഹാരവും നിരവധി നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1963 ല്‍ പുറത്തിറങ്ങിയ ‘കോസല’എന്ന നോവലാണ് ആദ്യ പുസ്തകം.
1938ല്‍ മഹാരാഷ്ട്രയിലെ സാംഗ്വിയിലെ ഖാന്‍ദേശില്‍ ജനിച്ച നെമഡേ ഇംഗഌഷ് അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ബിദാര്‍, ഹൂള്‍, ജരില, ജൂള്‍ തുടങ്ങിയ നോവലുകളിലൂടെ അദ്ദേഹം മറാത്തിയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി. ഇതിനിടെ മറാഠിയിലെ വാചാ എന്ന മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി കണ്‍വീനറായും ഭാല്‍ചന്ദ്ര നെമഡെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: