കരുനാഗപ്പള്ളി: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ മൂന്നാമത് ജീവന്സേവാപുരസ്കാരം ആലപ്പുഴ മാരാരിക്കുളം സ്വദേശിയും പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ലെസ്ലി അഗസ്റ്റിന് ഐഷാപ്പോറ്റി എംഎല്‍എ സമ്മാനിക്കും. ഏഴിന് വൈകിട്ട് മൂന്നിന് ഇടക്കുളങ്ങര രാജധാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന കിഡ്സ് മീറ്റ് 2015 എന്ന പരിപാടിയില്‍ പുരസ്കാരദാനം നടക്കും.
അഡ്വ.സുധീര്‍ കാരിക്കല്‍ അദ്ധ്യക്ഷത വഹിക്കും. എഡ്യൂകെയര്‍ പദ്ധതിയുടെ ഉദ്ഘാടനം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള അനുമോദനം യുവജനക്ഷേമബോര്‍ഡ് അംഗം സി.ആര്.മഹേഷും സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് നജീബ് മണ്ണേലും സമ്മാനിക്കും.
മലയാളത്തിലെ മികവിന് ഏര്‍പ്പെടുത്തിയ ടി.ജി.കുഞ്ഞുകൃഷ്ണപിള്ള ആശാന് സ്മാരകഹരിശ്രീ പുരസ്കാരം ഡോ.എസ്.കൃഷ്ണപിള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അല്‍ഫിയാ അഷറഫിന് സമ്മാനിക്കും. കായികപരിശീലന മികവിനുള്ള പുരസ്കാരം സന്‍സായി നൈസാമിന് കേരളാആഗ്രോ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ എ.എ.അസീസ് നല്‍കും.
ചടങ്ങില്‍ കാഴ്ചയില്ലാത്ത സംഗീതപ്രതി‘ ഓച്ചിറ സ്വദേശിനി ശുഭയെ ഗായിക ചന്ദ്രലേഖ അനുമോദിക്കും. പി.ആര്.വസന്തന്, എം.ഉത്തമന് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപ്രകടനവും നടക്കും. പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് തന്റെ അധ്വാനത്തിന്റെ പങ്കായ 30 സെന്റ് ഭൂമി പകുത്തുനല്‍കിയ കാരുണ്യപ്രവര്‍ത്തനമാണ് ലെസ്ലി അഗസ്റ്റിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. പ്രൊഫ.കോളശ്ശേരി രാധാകൃഷ്ണകുറുപ്പ് ചെയര്‍മാനായുള്ള അഞ്ചംഗസമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: