എരുമേലി: ബൈക്ക് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബൈക്ക് യാത്രക്കാരുടെ അമിതവേഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരാണ് റോഡിലൂടെ അപകടകരമാംവിധം അമിതവേഗതയില്‍ ഓടിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും ബൈക്കുകള്‍ക്ക് ഇന്‍ഷ്വറന്‍സും ടാക്സും ഒന്നുമില്ലാതെയാണ് മിക്കവരും ബൈക്കുള്‍ ഓടിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. രാവിലെകോളേജ് സമയത്തും വൈകുന്നേരം കാല്‍നടയാത്രക്കാരും മറ്റ് വാഹന യാത്രക്കാരും ആശങ്കയോടെയാണ് പൊതുനിരത്തിലൂടെ പോകുന്നത്. ചീറിപ്പാഞ്ഞ്വരുന്ന ബൈക്ക് യാത്രികരെ ഭയന്നും പേടിച്ചും റോഡില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നകാര്യത്തില്‍ പോലീസ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നും നാട്ടുകാരും യാത്രക്കാരും രക്ഷകര്‍ത്താക്കളും പറയുന്നു.
മൂന്നും നാലും പേരുമായും, മദ്യപിച്ചും ബൈക്ക് ഓടിക്കുന്നത് നിത്യസംഭവമായി തീര്‍ന്നിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ബൈക്ക് യാത്രക്കാരുടെ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും എരുമേലി എസ്ഐ രാജീവ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: