കൊല്ലം: ജയിലുകള്‍ മാനസിക പരിവര്‍ത്തന കേന്ദ്രങ്ങളാകണമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി പറഞ്ഞു. കൊല്ലം ജില്ലാ ജയിലില്‍ ജയില്‍ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നത് ഭരണകൂടത്തിന്റെ കടമായാണ്.
വ്യക്തിയെ നശിപ്പിക്കുകയല്ല, സമൂഹത്തിന് ഗുണകരമായി പരിവര്‍ത്തനം ചെയ്യുകയാണ് ലക്ഷ്യം. ശിക്ഷ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് മുറിയിപ്പ്കൂടിയാണ്. പശ്ചാത്താപം മനസിന്റെ ഭാരം കുറക്കും. കുറ്റവാളികളായി ജയിലെത്തുന്നവര് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമൂഹത്തിന് ഗുണം ചെയ്യുന്ന വ്യക്തിത്വങ്ങളായി മാറുന്നതിന് ജില്ലയിലെ ഇത്തരം സാര്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെ് എംപി പറഞ്ഞു.
മേയര്‍ ഹണി ബഞ്ചമിന് അധ്യക്ഷത വഹിച്ചു. ജയില്‍ ഡിഐജി ബി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്കുമാര്‍, കൗണ്‍സിലര്‍ ജി ഗോപിനാഥന്‍നായര്‍, എം ആര്.ജയഗീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ്, ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ ഇ ഷാനവാസ്, ജില്ലാ പ്രൊബേഷണറി ഓഫീസര്‍ എന്‍ ഷന്മുഖദാസ്, എസ് അനില്‍കുമാര്‍, അയത്തില്‍ അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജയില്‍ സൂപ്രണ്ട് എ എ ഹമീദ് സ്വാഗതവും അസിസ്റ്റന്റ് പ്രിസ ഓഫീസര്‍ എ.നാസിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഡിവിഎച്ച്എസ്ഇ സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ഡോ.ആര്.രജിത്കുമാര്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: