കൊല്ലം: ദേശീയ ഗെയിംസ് വേദികളില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി സാന്നിധ്യമറിയിച്ച ശുചിത്വമിഷന്റെ നാടകം ശ്രദ്ധനേടുന്നു. ഗെയിംസിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയുടെ ഭാഗമായി ശുചിത്വമിഷന് അവതരിപ്പിക്കുന്ന നാടകം കാലികപ്രസക്തമായ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.
പുലര്‍ച്ചെ വ്യായാമത്തിനെന്ന വ്യാജേന നിരത്തിലിറങ്ങുന്നയാള് കൈവശമുള്ള മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതും ഇതിനെതിരെ ഒരു വീട്ടമ്മ രംഗത്തെത്തുന്നതുമാണ് തുടക്കം. നാടകം പുരോഗമിക്കുമ്പോള്‍ മാലിന്യമുക്ത സന്ദേശവുമായി തെയ്യം കലാരൂപവും വേദിയിലെത്തുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരായ സന്ദേശത്തിനുപുറമെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും നാടകത്തിലൂടെ വിശദമാക്കുന്നു. ശുചിത്വമിഷനുവേണ്ടി കരുനാഗപ്പള്ളി നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുത് ബിജു മുഹമ്മദാണ്.
ഗെയിംസിന്റെ സാംസ്കാരികമേളയ്ക്കുപുറമെ നഗരത്തില്‍ ജനത്തിരക്കുള്ള മൂന്നു സ്ഥലങ്ങളില്‍കൂടി എല്ലാ ദിവസവും നാടകം അവതരിപ്പിക്കുന്നുണ്ട്. പ്ലാസ്റ്റിക് രഹിത ദേശീയ ഗെയിംസ് ലക്ഷ്യമിട്ട് ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് ശുചിത്വമിഷന് നടത്തിവരുന്നത്. വേദികള്‍ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ ഹരിതമേഖലയായി പ്രഖ്യാപിച്ച് പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടെ പ്ലാസ്റ്റിക്ക് സാധനങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഗെയിംസ് സംഘാടകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് വെള്ളം നല്‍കുന്നതിന് സ്റ്റീല്‍ കപ്പുകളും ഫഌസ്കുകളുമാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: