കൊച്ചി: ലക്ഷദീപം തെളിച്ചു വെച്ച വളഞ്ഞമ്പലം ദേവീ സന്നിധിയില്‍ 110 വീണകളുടെ നാദം ഉയര്‍ന്നു. കൈകള്‍ ഒരേ വേഗത്തില്‍ വീണക്കമ്പികളിലൂടെ ചലിച്ചപ്പോള്‍ ദേവീസമക്ഷം അര്‍പ്പിച്ച വീണനാദാര്ച്ചന ഭക്തര്‍ക്ക് പുത്തന്‍ അനുഭവമായി.
വളഞ്ഞമ്പലം ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വീണ പ്രവീണ ചിത്ര സുബ്രഹ്മണ്യവും ശിഷ്യഗണങ്ങളും കച്ചേരി നടത്തിയത്. ചിത്രസുബ്രഹ്മണ്യന്റെ ഏഴ് വയസിനും 85 വയസിനും മദ്ധ്യയുള്ള ശിഷ്യന്മാരാണ് നാദാര്ച്ചനയ്ക്കായി അണിനിരന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയോടെ 101 പേരുടെ വീണ കച്ചേരി ആരംഭിച്ചു.
വീണ എന്ന വാദേ്യാപകരണത്തെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കച്ചേരി അവതരിപ്പിച്ചത്. ചിത്ര സുബ്രഹ്മണ്യത്തിന്റെ മാതാവ് കമലം, വളഞ്ഞമ്പലം ക്ഷേത്രം ട്രസ്റ്റ് ഭാരവാഹി രാമചന്ദ്രന് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചാണ് വീണക്കച്ചേരിയ്ക്ക് തുടങ്ങിയത്. മഹാരാജാസ് കോളേജിലെ സംഗീത വിഭാഗം എച്ച്.ഒ.ഡി ഭുവനേശ്വരി, ചിത്രസുബ്രഹ്മണ്യത്തിന്റെ മകള്‍ രാജി സുബ്രഹ്മണ്യം, അഡ്വ.ലത ആനന്ദ് എന്നിവര്‍ കച്ചേരിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: