മണ്ണഞ്ചേരി: ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം. മാണിയെ അനുവദിക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. മാണിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം ആസന്നമായിരിക്കുകയാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായി സച്ചിനോടൊപ്പം കൂട്ടയോട്ടം നടത്തിയ മന്ത്രിമാരും സംഘാടകരും സിബിഐ അന്വേഷണത്തിനുശേഷം ജയിലിലേക്ക് റണ്‍ പൂജപ്പുര റണ്‍ നടത്തേണ്ടിവരുമെന്ന് അദ്ദേഹം പരിഹസിച്ചു. നാഷണലിസ്റ്റ് യൂത്ത്കോണ്‍ഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി കബീര്‍ പൊന്നാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്.ജയന് മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: