തിരുവനന്തപുരം: മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ പത്താമത് മലയാറ്റൂര്‍ സ്മാരക അവാര്‍ഡ് വി. മധുസൂദനന്‍നായര്‍ക്ക്. അച്ഛന് പിറന്ന വീട് എന്ന കവിതാസമാഹാരത്തിനാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്.
നവാഗത എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സംഗീതാ ശ്രീനിവാസന്റെ അപരകാന്തി എന്ന നോവലിനാണ്. 5,001 രൂപയും പ്രശതസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്. സമിതി ചെയര്മാന് ഡോ.വി.കെ. ജയകുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്നചടങ്ങില്‍ അവാര്‍ഡ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: