കല്ക്കത്തയിലെ പൗരന്മാരെ, എന്റെ സഹോദരന്മാരേ, എന്നോടു നിങ്ങള് കാട്ടിയ ദയാവായ്പിന് എനിക്കുള്ള കൃതജ്ഞത പ്രകാശിപ്പിക്കുക സാധ്യമല്ല. ഒരുപക്ഷേ, നിങ്ങളോട് കൃതജ്ഞത കാട്ടുന്നത് അയുക്തമാവാം; കാരണം നിങ്ങള് എന്റെ സഹോദരന്മാരാണ്.
നിങ്ങള് സഹോദരന്റെ ചുമതല നിര്വഹിക്കുകമാത്രമാണ് ചെയ്തത്; അതേ, ഒരു ഹിന്ദുസഹോദരന്റെ ചുമതല. അങ്ങനെയുള്ള കുടുംബബന്ധങ്ങളും ബന്ധുത്വങ്ങളും സ്നേഹവും നമ്മുടെ മാതൃഭൂമിയുടെ അതിരുകള്ക്കു പുറത്തൊരിടത്തും ഇല്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: