ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കിരണ്‍ ബേദി മുഖ്യമന്ത്രിയാകുമെന്നും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള സര്‍വ്വേ ഫലങ്ങള്‍ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദി സ ര്‍ക്കാരിന്റെ ജനഹിത പരിശോധനയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഒരിക്കലും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലല്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഗുണഫലങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: