കോഴിക്കോട്: പന്തീരാങ്കാവിനടുത്ത് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ നിതായി ഹല്‍ദാര്‍, ജ്യൂവല്‍ മൊണ്ടാല്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പന്തീരാങ്കാവ് പെട്രോള്‍ ബങ്കിനടുത്തായി കെട്ടിട നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മുകള്‍ ഭാഗത്തു നിന്നും കുന്നിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഈ പ്രദേശത്ത് മണ്ണെടുക്കുന്നതിനെതിര നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: