ഇരിങ്ങാലക്കുട:ബസ്സ് സ്റ്റാന്‍ഡ് – ഠാണാ മെയിന്‍ റോഡില്‍ പിണ്ടിപെരുന്നാളിന്റെ ഭാഗമായി ഇട്ട തോരണകാലുകള് ഉടന്‍ നീക്കം ചെയ്യണമെന്ന് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കെ. അനില്‍കുമാര്‍ ഉത്തരവിട്ടു. പെരുന്നാളിന്റെ ഭാഗമായി വലിയങ്ങാടി അമ്പുകമ്മറ്റിയാണ് വഴിയാത്രക്കാര്‍ക്കും വാഹനഗതാഗതങ്ങള്ക്കും സൈക്കിള്യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും തടസ്സമായി വഴിയില്‍ നിയമവിരുദ്ധമായി മുനിസ്സിപ്പല്‍ അനുമതി കൂടാതെ തോരണങ്ങള്‍ ഇട്ടത്.
റോഡ് വെട്ടിപൊളിച്ച് വലിയ കുഴികളുണ്ടാക്കിയാണ് 202 അടക്കാമരക്കാലുകള് സ്ഥാപിച്ചത്.
ഇതിനെതിരെ അമ്പ് കമ്മറ്റിക്കാരോട് 24 മണിക്കൂറിനകം കാലുകള്‍ നീക്കം ചെയ്യണമെന്നും 28,143 രൂപ പിഴ അടക്കുവാനും ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കിയിരുന്നതായി കോടതിയില്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഡില്‍ ഉണ്ടാക്കിയിട്ടുള്ള എല്ലാവിധ തടസ്സങ്ങളും ഉടനടി നീക്കം ചെയ്ത് 10-2-2015 നോ അതിനുമുമ്പായോ കോടതിയില്‍ ബോധിപ്പിക്കുവാന്‍ മുനിസ്സിപ്പാലിറ്റിയോട് കോടതി ഉത്തരവിട്ടത്.
എന്നാല്‍ പിണ്ടിപെരുന്നാളിന് ശേഷം സിപിഎം ജില്ല സമ്മേളനത്തിനും ഇപ്പോള്‍ എംഎല്‍എ തോമസ്സ് ഉണ്ണിയാടന് നേതൃത്വം നല്കുന്ന തനിമ സാംസ്കാരികോത്സവത്തിനും ഇതേ നിയമലംഘനം നടത്തി തോരണങ്ങള്‍ ഇട്ടിട്ടുണ്ട്. റോഡ് വെട്ടിപൊളിച്ച് റോഡിനു കുറുകെ കാലുകള്‍ സ്ഥാപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറല്‍ സെക്രട്ടറി പി.എന്‍ ജയരാജ്, നഗര്‍ സംഘടന സെക്രട്ടറി വി.ഷാജന്, വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി മധുസൂദനന് എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: